Monday, October 6, 2008

recent poems



എന്തുകൊണ്ട്?

വരയുടെ പക്ഷി പാടുകയും
പാട്ടിന്റെ ആ ഉറുമ്പ് അരിക്കുകയും
അരിക്കലിന്റ്റെ പാമ്പ് പുളക്കുകയും
പുളപ്പിന്റെ പൂവു മേയുകയും
മേയലിന്റെ ആ മൂത്രക്കുടിയന് പുഴു നോക്കുകയും
നോക്കലിന്റെ അട്ട പെരുകുകയും
പെരുല്കലിന്റെ പ്രാവു വിടരുകയും
വിടരലിന്റെ ചിലന്തി കടിച്ചിരിക്കുകയും
കടിച്ചിരിക്കലിന്റെ ഒച്ചു കുറുകുകയും
കുറുകലിന്റെ മത്സ്യം വല കെട്ടുകയും
വല നെയ്യലിന്റെ കുശവന് ഇഴയുകയും
ഇഴയലിന്റെ ആ കുടം, ഭയങ്കര കുടം പൊട്ടുകയ
ച്ചെയ്യുന്നതെന്തു? എന്തെന്തു?

ഹെന്റ്തു? പറയു?
ഇത്ര നേരം ചിന്തിക്കരുതു

നീയേറ്റം ലാളിക്കുമീ മുടിത്തുമ്പിലെ വെള്ളം
പരന്നു പരന്നു ഇതാ ഝടുതിയില്
ഞാന് പറഞഞതൊക്കെ മായ്ച്ചില്ലെ

നീയും ദൈവവും ഒരുപോലെയുണ്ടു
ക്രുത്യം മിടുക്കോടെ ചേരുംപടി ചേര്‍ക്കില്ല
ചേര്‍ത്താലൊ മാഞും പോകും




ചപ്ലി ചിപ്ലി

റോക്കറ്റ് പോണൂ റോക്കറ്റ്
അതില് പക്ഷി ഇടിച്ചാലോ, എന്തു സംഭവിക്കും

ശൂ ശൂ ശൂ ന്നു ഡെയ്സിയും പോണൂ
ഡെയ്സിയിങനെ പോകുംപോ
ള്വല്ല്യ വല്ല്യ ഐസുകട്ട്കളു
രുണ്ടുപെരണ്ടു വന്നു
പെരന്ഡുരുണ്ടു വന്നു
ഒരിട്യാ കൊടുത്താലോ

പൂവു ചമ്മ്ന്തിയാകും
പൂവിന്റെ ചമ്മന്തി കൂട്ടീട്ട്ഞാനിന്നു മാമുണ്ടോളാം.

അപ്പോ ആ പിങ്കൂണ്ടല്ലൊ
പിങ്കു തോക്കെടുത്താലോ
തോക്കെടുത്താല് വെടി വക്കും
വെടി വച്ചാ അമ്മ ചാവില്ലെ


പാവമാണീ ബേഡ്ബേഡിനു മരുന്നു കൊടുക്കാം
എന്റെ മരുന്നു വേണ്ടാഅതു ചര്‍ദ്ദിക്കും.

ഈ വിമാനം ഫ്ലൈ ചെയ്യുവോ
ഫ്ലൈ ചെയ്താ അതു പറ്ക്കില്ലേ
പറന്നാ എന്താണ്ടാവാ
അതു ചെറുതായി ചെറുതായി പോവില്ലേ

ഈ ട്രെയ്നിന്റെ പടത്തിലുസ്റ്റാറെന്തിനാ,
സ്റ്റാറെന്നു വച്ചാലുട്രൈന്‍ പൊട്ടിത്തെറിച്ചൂന്നാ
അപ്പോന്താണ്ടാവാ, തീ വരുംതീ വന്നാ കംബാറ്ട്മെന്റിലു ഒരൊറ്റാളില്ലാണ്ടാവും

ഇങന്യാണോ അച്ചാ ക്രിക്ക്ക്റ്റ്, എനിക്കു വയ്യാ
അച്ചനു പൂവിന്റെ ചമ്മന്തി വേണോ
എനിക്കു അമ്മേടെ അമ്മിഞ വേണം

ഓസ്വാള്‍ഡ് ഇന്നും വന്നില്ല
ഹെന്രീം വന്നില്ല
ഓസ്വാള്‍ഡിനു എത്ര കയ്യുകളാ
എത്ര കാലുകളാ

ഓസ്വാല്‍ഡിന്റേതു എല്ലാം കയ്യുകളാണോ
അതോ കാലുകളോ പറയു

അമ്മേ മതിയായ്
അമ്മേ മതിയായ്

ഇനി എനിക്കു ബില്‍ഡിങ് ഉണ്ടാക്കണം
ചപ്ലി ചിപ്ലിയാക്കരുതു പറഞേക്കാം











ഒന്നു തൊടാന്‍
ഏറെപ്പറയാനുള്ള ഒരാള്
‍ഒന്നും മിണ്ടാതിരിക്കുന്നു
ഒന്നും മിണ്ടാനില്ലാത്ത ഒരാള്
‍ഏറെപ്പറഞുംകൊണ്ടിരിക്കുന്നു
അറിയാതെ നനഞുപോയ അടിവസത്റം കൊണ്ട്
എല്ലാരും അങിങു ദിനങളെ അവിസ്മരണീയമാക്കുന്നു
എന്തിനാണിപ്പോള്‍ കവിതയെഴുതുന്നതു?
ഒന്നേ ചെയ്യാനുള്ളു
ഓരോ വെളുത്ത പേജിന്റെയുംഇടത്തേ മൂലയില്
‍വാലു പൊക്കി നിലകൊള്ളുന്നപുഴുവിനെ വരച്ചുകോറിയിടുക

പൊടുന്നനെ ആരോ എങുനിന്നോവീണ്ടും വീണ്ടും മെസ്സേജയക്കുന്നു

നിങളുദെ വാക്കുകള്‍
എന്നിലാണു സമയം പോക്കുന്നതു
ഉദ്യാനത്തില്‍ തുംബികള്‍ പാരും പോല്‍
എന്നിലാനു പാറിക്കളിക്കുന്നതു

നിങല്‍ക്ക് നാവില്‍ സൂര്യനും
ചുണ്ടില്‍ ചന്ദ്രനും കണ്ണില്‍ കടലും
കഴുത്തില്‍ ശംഖും
യോനിയില്‍ തീയും മുലയില്‍ തേനുമുണ്ട്, തീര്‍ച്ച

തലയില്‍ നിറയെ മണ്ട്ത്തരങളും ചളിയുമായിരിക്കും

മനോഹരമായ ആ തവിട്ടുകാല്പാദങള്‍, ഹൊ

ചൊറിയുന്ന കാല്പ്പനികതയോ എന്തുമാകട്ടെ എനിക്കു
നിങള്‍‍ക്കിഷ്ടമുള്ള ഒരിടത്തു തൊടാന്‍ എന്നെ അനവദിക്കണം
translation of this poem 'onnu thodaan' was forwaded by friend Dr. C S Venkiteswaran:
To Touch…
Someone who has much to say
Keeps mum
While one with nothing much to say
Blabbers on
Everyone is making days memorable
inadvertently wetting their underclothes.
Why write poems now
There is only one thing to do
Doodle the worm that hovers
With its tail raised
At the left-hand corner
Of every white page
Suddenly someone from somewhere
Messages again and again :
Your words are wasted on me
Like dragonflies fluttering in the garden
They flurry in me
You have sun in your tongue
Moon in your lips
Sea in your eyes
Conch in your neck
Fire in your vagina
And honey in your breasts, I am sure.
The head maybe burstingWith stupidities and dirt..
Those brown legs, oh..
Let it be that annoying romanticism of mine
Or whatever..
You should let me
Touch you somewhere you like.

5 comments:

samathwavaadhi said...

kavithakal kollam.....kurachukoodi valiya aksharangal ayikkode?

meltingpots said...

thank u samathwavadi. i am trying to type manglish..kshama kittunnilla. so i left the jpeg img. i'l convert each othese poems in to unicode. thats more readable may be.

Anonymous said...

Standing by my window, listening for your call
Seems I really miss you after allTime won't let me keep these sad thoughts to myself
I'd just like to let you know, I wish I'd never let you go


And I'll always love you
Deep inside this heart of mine
I do love you
And I'll always need you
And if you ever change your mind
I'll still, I will love you


I wish you'd never left me but love's a mystery
You can break a heart so easily
Oh the days and nights reveal how much I feel for you
Time has come for me to see how much your love has meant to me


And I'll always love you
And if you ever change your mind
I'll still, I will love you


Time like a river keeps on rolling right on by
Nothing left for me to do
So I watch the river rise


And I'll always love you
Deep inside this heart of mine
I do love you

And I'll always need you
And if you ever change your mind
I'll still, I will
And I'll still, I will love you

അനിലൻ said...

നല്ല കവിതകള്‍

യൂണിക്കോഡിനിടയില്‍ കയ്യക്ഷരം കാണുമ്പോള്‍ ഒരു സന്തോഷവും.

sudheesh kottembram said...

'എന്തുകൊണ്ട്?' എന്ന് വീണ്ടും വീണ്ടും ...
കവിതയുടെ സ്വരങ്ങളും വ്യഞ്ജനങ്ങളും ലോകത്തെ പുതുതായി കാണാനുള്ള കുറിപ്പടി കൂടിയാണ്...
അഭിവാദ്യങ്ങള്‍...